പ്രതിഷേധങ്ങളില്‍ കുലുങ്ങില്ല, മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
rahul mankootathil

വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.

Advertisment

ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തും.

വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തിയത്. രാഹുലെത്തിയത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്ന് സൂചനകളുണ്ട്

Advertisment