/sathyam/media/media_files/2026/01/11/prasanth-2026-01-11-14-11-02.jpg)
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് വെച്ച് അറസ്റ്റിലായതിന് പിന്നാലെ ബി ജെ പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ രാഹുലിനെതിരെ രംഗത്ത് വന്നു. തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് ശിവൻ രാഹുലിനെ കടന്നാക്രമിച്ചത്. രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളേയും പ്രശാന്ത് ശിവൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പ്രശാന്ത് ശിവൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,
"കേരളം കണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന് തെളിയിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രണയം നടിക്കുക, വിവാഹ വാഗ്ദാനം കൊടുക്കുക, കുഞ്ഞു വേണം എന്ന് നിർബന്ധിക്കുക,ബലാത്സംഗം ചെയ്തു ഗർഭമുണ്ടാക്കുക, എന്നിട്ട് ഭീഷണിപ്പെടുത്തി ഗർഭച്ചിദ്രം ചെയ്യുക, കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തുക...
ഇത് ഈ ക്രിമിനലിന്റെ ഒരു സ്ഥിരം മോഡസ് ഓപ്പറണ്ടിയാണ് എന്നാണ് വിദേശ മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് ലഭിച്ച പരാതിയോടെ വ്യക്തമാവുന്നത്. ഇതോടെ പുറത്തുവന്ന കേസുകളുടെ എണ്ണം മൂന്നായി -
മൂന്നു കേസുകൾ ഇതിനകം പുറത്തുവന്ന സ്ഥിതിക്ക്, എത്ര കേസുകൾ ഇനിയും പുറത്തു വരാനുണ്ടാകണം? എത്ര കേസുകൾ ഇയാൾ ഇതിനകം ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒതുക്കിയിട്ടുണ്ടാവും? മാങ്കൂട്ടം വിഷയത്തിൽ ഒരു സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാവണം. ഈ വിഷമനുഷ്യൻ പിഴപ്പിച്ച മനുഷ്യജന്മങ്ങൾ ഇനിയും ഏറെ ഉണ്ടാകും ഈ കേരളത്തിൽ എന്നത് ഉറപ്പാണ്... അവരെ കണ്ടെത്തണം, അവർക്ക് നീതി ലഭ്യമാക്കണം. അത് ഈ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്...
ഇന്നലെ പാലക്കാട് നിന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നൂറണി ഗ്രാമത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും കൂടെ ജനങ്ങളെ കണ്ട് ചിരിച്ച് , ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് നഗരത്തിലെത്തി ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് പോലീസ് വന്ന് കതകിൽ മുട്ടിയത്.
"കോൺഗ്രസിൽ നിന്ന് പുറത്താക്കി" എന്ന് കോൺഗ്രസ് പലവട്ടം ആവർത്തിച്ച് അവകാശപ്പെട്ട ആളെയാണ് ഇന്നലെ കോൺഗ്രസു നേതാക്കളും ജനപ്രതിനിധിയും ചേർന്ന് നൂറണി ഗ്രാമത്തിൽ എഴുന്നള്ളിച്ചു കൊണ്ടു നടന്നത്. "വാക്കിന് വ്യവസ്ഥയില്ലായ്മ" എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം ആയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
എങ്കിലും രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്സ്കാരോട് ഒരു ചോദ്യമുണ്ട് -
നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ??? "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us