പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ഒറ്റപ്പാലം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ യുവാവില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

New Update
drugs seased palakkad-2

പാലക്കാട്: പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ഒറ്റപ്പാലം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ കോയമ്പത്തൂര്‍ - പാലക്കാട് ദേശീയപാത ടോള്‍ പ്ലാസയ്ക്കു സമീപം യുവാവില്‍ നിന്നും 198.3 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി.

Advertisment

കോഴിക്കോട് മൂഴിക്കല്‍ എടക്കണ്ടി വീട്ടില്‍ മനോജന്‍റെ മകന്‍ അലോക് (24) നെയാണ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതല്‍ സഹിതം പാലക്കാട് എക്സൈസ് സ്ക്വാഡ് ഓഫീസിൽ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി അജയകുമാറിനൊപ്പം ഒറ്റപ്പാലം എക്‌സൈസ് റേഞ്ചിലെ ഇൻസ്‌പെക്ടർ ഗ്രേഡ് പ്രേമാനന്ദകുമാർ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ദേവകുമാർ, ഡ്രൈവർ ലുക്കോസ്, സ്ക്വാഡ് പ്രിവെന്റീവ് ഓഫീസർ യാസർ ആരാഫത്, സിഇഒ ഷിജു എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisment