വിവിധ തൊഴിൽ വിഷയങ്ങൾ ഉന്നയിച്ച് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എൻജിനീയേഴ്‌സിൻ്റെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ ധർണ്ണ നടത്തി

New Update
PALAKAKD

നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എൻജിനീയേഴ്‌സിൻ്റെ നേതൃത്വത്തിൽ വിവിധ തൊഴിൽ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണ്ണൂർ, പട്ടാമ്പി, മണ്ണാർക്കാട് തുടങ്ങിയ ആറു ഇലക്ട്രിക്കൽ ഡിവിഷനുകൾക്കു മുന്നിലും ജീവനക്കാരും പെൻഷൻകാരും, കരാർ തൊഴിലാളികളും സംയുക്ത പ്രതിഷേധ ധർണ്ണ നടത്തി.

Advertisment

ജീവനക്കാരെ സാരമായി ബാധിക്കുന്ന,പവർ സെക്രട്ടറിയുടെ ഏകപക്ഷീയ ഉത്തരവുകൾ പിൻവലിക്കുക,ശമ്പളപരിഷ്‌കരണ കരാറുകൾക്ക് അംഗീകാരം നൽകുക, മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ സർക്കാർ ഇടപെടലുകൾ നടത്തുക, ക്ഷാമബത്താ ഗഡുക്കൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് എല്ലാ തൊഴിലാളികൾക്കും ഓൾഡ് പെൻഷൻ സ്‌കീം നടപ്പിലാക്കുക,

ജീവനക്കാർക്കും പെൻഷൻകാർക്കും ബാധകമായ ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക. പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസമില്ലാതെ പാസ്സാക്കി പണം നൽകുക, കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  നടത്തിയ ധർണ്ണ പാലക്കാട് ഡിവിഷനു മുന്നിൽ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജോയിൻ സെക്രട്ടറി പി. ശിവദാസ് ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ സെക്രട്ടറി വി. മുരുകൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. നിത്യ മുഖ്യപ്രഭാക്ഷണം നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) നന്ദകുമാർ പി.ആർ 
സമര സന്ദേശം നൽകി.

കെ എസ് ഇ ബി ഡബ്ല്യുഎ ഡിവിഷൻ അദ്ധ്യക്ഷൻ , രമേഷ്  . എച്ച് ആമുഖ പ്രഭാക്ഷണം നടത്തി. കെ എസ് ഇ ബി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ ഉപാദ്ധ്യക്ഷൻ സോമ കുമാർ, ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർ ക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സതിഷ് എന്നീവർ സംസാരിച്ചു.

മണ്ണാർക്കാട് ഡിവിഷനിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി), സംസ്ഥാന സെക്രട്ടറി എം.സി. ആനന്ദൻ ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഡിവിഷൻ സെക്രട്ടറി എം. കൃഷണകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ എ ശിവദാസ് മുഖ്യ പ്രാഭാക്ഷണം നടത്തി.
ഷൊർണ്ണൂരിൽ , ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ എസ് ഇ ബി ഒ എ ജില്ലാ അദ്ധ്യക്ഷൻ സി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ഡബ്യൂ എ ഷൊർണ്ണൂർ ഡിവിഷൻ സെക്രട്ടറി. 
വിനോദ് വി മുഖ്യപ്രഭാക്ഷണം നടത്തി. കെ എസ് ഇ ബി പി എ ഡിവിഷൻ സെക്രട്ടറി മോഹനൻ എം , എസ് ഇ ബി സി എഡിവിഷൻ സെക്രട്ടറി
സി.രവി , കെ എസ് ഇ ബി പി ഒ എ സംസ്ഥാന കമ്മിറ്റിയംഗം,.കെ.പ്രസാദ്  ,കെ ഇ ഡബ്ല്യൂഎഫ് ജില്ലാ കമ്മിറ്റി അംഗം ഡെന്നീസ് സി മാത്യു   
എന്നിവർ സംസാരിച്ചു.

പട്ടാമ്പിയിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം, പി.ടി സുരേഷ് ഉദ്ഘാടനം ചെയ്തു.
പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ. നാരായണൻ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ  മുഖ്യപ്രഭാക്ഷണം നടത്തി.
 
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ, ദിജീഷ് കെ  സമര സന്ദേശം നൽകി. കെ ഇ ഡബ്ല്യൂഎഫ് ഡി വിഷൻ സെക്രട്ടറി
ശ്രീനാരായണൻ പി.എം, കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ, കെ സി മോഹനൻ ,ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി അരുൺ,ദാസ്. എം എന്നിവർ സംസാരിച്ചു.

ആലത്തൂരിൽ കെ എസ് ഇ ബി പെൻഷണേഴ്സ് അസോസിയേഷൻ, സംസ്ഥാന സെക്രട്ടറി ടി.ആർ. പ്രേമകുമാർ,ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി ഡബ്ല്യു എ സംസ്ഥാന കമ്മിറ്റി അംഗം എൽ പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം ബാലസുബ്രഹ്മണ്യൻ സമര സന്ദേശം നൽകി.

കൃഷ്ണദാസ് (കെ എസ് ഇ ബി ഒ എ ) ,കെ ഇ ഡബ്ല്യ എഫ് ഡിവിഷൻ സെക്രട്ടറി പരമൻ കെ സുഭാഷ് (കെ എസ് ഇ ബി ഡബ്ല്യു എ), ഹരി (കെ എസ് ഇ ബി പി എ),ബിബേഷ് (ഇ ബി സി ഡബ്ല്യു എ ),രാജീവ്‌ ((കെ എസ് ഇ ബി ഒ എ ) ,,രാധാകൃഷ്ണൻ ((കെ എസ് ഇ ബി ഡബ്ല്യു എ)
എന്നിവർ സംസാരിച്ചു.

ചിറ്റൂരിൽ കെ എസ് ഇ ബി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ അദ്ധ്യക്ഷൻ പ്രസാദ് മാത്യു  ഉദ്ഘാടനം ചെയ്തു.കെ എസ് ഇ ബി, ചിറ്റൂർ ഡിവിഷൻ സെക്രട്ടറി ബാലൻ എം അദ്ധ്യക്ഷത വഹിച്ചു.,കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് മുഖ്യപ്രഭാക്ഷണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി വി. കൃഷ്ണദാസ് സമര സന്ദേശം നൽകി. കെ എസ് ഇ ബി പി എ മുൻ സംസ്ഥാന സെക്രട്ടറി സുകുമാരൻ,കെ എസ് ഇ ബി ഡബ്ല്യൂ എ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ, ഉസ് നാർ, സമീറ , കെ എസ് ഇ ബി കോൺട്രാക്ട്ര വർ കോഴ്സ് അസോസിയേഷൻ ഡിവി ഷൻ സെക്രട്ടറി ആഷിക് എന്നിവർ സംസാരിച്ചു.

Advertisment