/sathyam/media/media_files/2024/12/20/CarOWDbkycOld4kBKYkf.jpg)
മലമ്പുഴ:നടന്നും വാഹനങ്ങളിലും ശബരിമലയിലേക്ക് പോവുന്ന പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി സ്കേറ്റിംഗിലൂടെ ശബരിമലദർശിക്കാൻ പോവുകയാണ് അകത്തേത്തറയിലെ വിദ്യാർത്ഥിയായ മനു രാജ് .
ശബരിമലയിലേക്കുള്ള സ്കേറ്റിംഗ് യാത്രക്ക് ഡിസംബർ 19ന് കാലത്ത് മന്തക്കാട് വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഒന്നാം ക്ലാസുമുതലാണ് മനുരാജ് സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചത്.
ഏറ്റവും കുറഞ്ഞ ഉയരത്തിലൂടെയുള്ള സ്കേറ്റിംഗ് , സ്ട്രെച് വാക്ക്, 60 km സ്കേറ്റിംഗ് , സൂചി ഇരുത്തം എന്നിവയിൽ റോക്കോർഡ് നേടിയിട്ടുണ്ട്. കന്നി സ്വാമിയായ മനുരാജിന്റെ സ്കേറ്റിംഗിലൂടെ ശബരിമലയിലെത്തി ദർശനം നേടുക എന്ന ആഗ്രഹത്തിന് പിന്തുണ നൽകുകയാണ് കുടുംബം .
300 KM ദൈർഘ്യം വരുന്ന യാത്ര19 നു തുടങ്ങി 21 ന് വൈകുന്നേരം പമ്പയിലെത്തും. മനുരാജിന്റെ പുറകിലായി അച്ഛൻ സ്കൂട്ടറിലും മലമ്പുഴയിലെ പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്കൂടിയായ അമ്മ രുഗ്മണി പ്രാഥിക ചികിത്സ സംവിധാനങ്ങളുമായി ഇവരെ അനുഗമിക്കും. നിലവിൽ മലമ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിയാണ് മനു രാജ് .
പ്രശസ്ത സംഗീത സംവിധായകൻ പ്രകാശ് ഉളിയേരി മുഖ്യതിയായി, വിവിധ മേഖലകളിൽ നിന്ന് കെ. ശിവരാജേഷ്, സന്തോഷ് കുന്നത്ത്, പി കെ. വാസു, എം സി. സജീവൻ, എസ്. കൃഷ്ണകുമാർ,വിനോദ് ചെറാട്, എം വി. രാധാകൃഷ്ണൻ, നിഖിൽ കണ്ണാടി, പി കെ. വേലായുധൻ, ഷിജു, കെ കെ.അജയ് വർമ്മ,ബാബു പാടത്ത്, ഗുരുസ്വാമി കൃഷ്ണകുമാർ വർമ്മ,എന്നിവർ പങ്കെടുത്തു.മനുരാജിന്റെ അച്ഛൻ മണി ഗുരുക്കൾ, അമ്മ രുക്ക് മണി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us