മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ താലൂക്ക് തല അദാലത്ത്; അദാലത്തിൽ ലഭിച്ചത് 891 പരാതികൾ

author-image
ജോസ് ചാലക്കൽ
Updated On
New Update
adalath alathur

ആലത്തൂര്‍: മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന ആലത്തൂര്‍ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 891 പരാതികൾ.

Advertisment

ഇതിൽ 454 പരാതികൾ അദാലത്തിലേക്കായി നേരത്തെ ഓൺലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിച്ചതാണ്. 437 പരാതികളാണ്  അദാലത്ത് നടന്ന ഹോളി ഫാമിലി സ്കൂളിൽ സജ്ജീകരിച്ച വിവിധ കൗണ്ടറുകളിലായി ലഭിച്ചത്.

അതാത് സമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും.

ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ പറ്റാത്ത പരാതികൾ  സർക്കാറിലേക്ക് കൈമാറും.

ലഭിച്ച പരാതികളിൽ 294 എണ്ണം  ഇതിനകം പരിഹരിച്ചു. 159 പരാതികൾ അദാലത്തിൽ പരിഗണിക്കേണ്ടതല്ലാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ പരാതികൾ നേരിട്ട് അതാത് വകുപ്പുകളിലേക്കും കൈമാറും.

Advertisment