/sathyam/media/media_files/2024/12/21/D74fBqMpNcS7sQzKBkW6.jpg)
പാലക്കാട് :ഒട്ടേറെ കർഷക -ജനവിരുദ്ധ നിയമങ്ങൾ ഉൾക്കൊള്ളിച്ച കരട് വിഞ്ജാപനം ചെയ്തിട്ടുള്ള കേരള വനനിയമ ഭേദഗതി ബില്ല് പൂർണ്ണ മായും പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
ഈ ബില്ലുമായി ബന്ധപ്പെട്ട് മുഴുവൻ വിഷയങ്ങളും സമഗ്രമായി പഠിച്ച ശേഷം മാത്രമേ ബില്ലിന് പൂർണ രൂപം കൊടുക്കാവു. നിർദ്ദിഷ്ട ഭേദഗതി ബില്ല് കാടൻ നിയമമാണ്, മിനുക്കുപണിക്കൊണ്ട് ഇത് പൂർണതയിൽ എത്തില്ല, സാധാരണ ജനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന ഭേദഗതിയാണ് ഇത്.
ഇതുമായി തല്ക്കാലം മുന്നോട്ട് പോകുന്നില്ല എന്ന് പറയുന്നത് തന്നെ കാപട്യമാണ്. മാത്രമല്ല വന്യമൃഗ ശല്യം, ഇ എസ് എ തുടങ്ങിയവമൂലം ജനങ്ങൾ അങ്ങേയറ്റം ദുരിതത്തിലാണ്.
ഈ സന്ദർഭത്തിൽ കൂനുമേൽ കുരുപോലെ ഇത്തരത്തിലുള്ള ബില്ലുകൾ കൊണ്ടുവന്നുകൊണ്ടു കർഷകന്റെ നെഞ്ചത്തും,കരണത്തും അടിച്ചിരിക്കുകയാണ്, ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് തോമസ് ഉണ്ണിയാടൻ പ്രധിഷേധമാർച്ചും-ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷതവഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ തോമസ് ജേക്കബ്,എം വി. രാമചന്ദ്രൻ നായർ,ടി കെ. വത്സലൻ, പി കെ. മാധവവാര്യർ, വി. എ. ബെന്നി, എൻ. പി. ചാക്കോ, ജോസ് പീറ്റർ, എസ്. സുന്ദർരാജ്, എൻ. വി. സാബു,ബേബി മുല്ല മംഗലം,ഉമ്മർ മണ്ണാർക്കാട്, രവീന്ദ്ര നാഥ് പട്ടാമ്പി,അബ്ദുൽ വഹാബ്,ജോണി മുട്ടം, മണികണ്ഠൻ എല്ലവഞ്ചേരി, ബിജു പൂഞ്ചോല,ജോഷി പള്ളിനീരായ്ക്കൽ,അബ്ദുൽ റഹ്മാൻ മാഷ്, രാജൻ വർഗീസ്,എസ്. സുനന്ദ്, സന്തോഷ് കിഴക്കഞ്ചേരി, എബ്രഹാം, സജി, സിനോജ്, ശശി കുഴൽമന്നം, ഉണ്ണികുമാർ,പരമൻ ചിറ്റൂർ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us