സ്വപ്നം പാലക്കാട്, ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി

New Update
xmas

പാലക്കാട്:പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് എന്ന സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി.

Advertisment

പാലക്കാട് ഗസാല ഹോട്ടലിൽ നടത്തിയ ആഘോഷ പരിപാടികൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
 പാലക്കാട്നഗരസഭചെയർപേഴ്സൺ  പ്രമീള ശശിധരൻ  പുതുവസ്ത്ര വിതരണം നിർവഹിച്ചു.

പാലക്കാട് പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ്  മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ്  ലില്ലി വാഴയിൽ സ്വാഗതം പറഞ്ഞു.
സ്വപ്നം പാലക്കാടിന്റെ രക്ഷാധികാരി  എൻ.ജി.ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂരിലെ, കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി  സെക്രട്ടറി ഫാ. ജിന്റൊ ചിറയത്ത്,  ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
ഫാ. തോമസ് വാഴക്കാല ക്രിസ്തുമസ് കെയ്ക് വിതരണോദ്ഘാടന ചെയ്തു.

സൊസൈറ്റി പ്രസിഡന്റ് പദവിയിൽ ഒരു പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച  രക്ഷാധികാരി എൻ. ജി. ജ്വോൺസ്സനെ ചടങ്ങിൽ പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ പ്രസിഡന്റ് അസ്സൻ മുഹമ്മദ് ഹാജി,  കെസ്സ് ഫിനാൻസ് ഓഫീസർ ഷാജു.സി.കെ, സിജു .ഇ.എസ്,  എൻ.വി. ജോൺ,  റിസാന ബീഗം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പ്രസാദ് മാണിക് നന്ദി പറഞ്ഞു. സമിതി കുടുംബാംഗങ്ങളുടെ സാംസ്കാരിക വേദിയും ഉണ്ടായി.

Advertisment