വല്ലപ്പുഴയിൽ നിന്നു ആറ് ദിവസം മുൻപ് കാണാതായ 15കാരിയെ കണ്ടെത്തി, ​ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്

New Update
PALAKKD

പാലക്കാട്: വല്ലപ്പുഴയിൽ നിന്നു ആറ് ദിവസം മുൻപ് കാണാതായ 15കാരിയെ കണ്ടെത്തി. പെൺകുട്ടിയെ ​ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. മലയാളികളായ വിനോദ സഞ്ചാരികൾ കുട്ടിയെ കണ്ടെത്തി പൊലീസിനു കൈമാറുകയായിരുന്നു. നിലവിൽ ​ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Advertisment

പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബർ 30നു രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നു ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചതനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ വസ്ത്രമായിരുന്നു വെല്ലുവിളി.

Advertisment