പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കും. ഇനിയും സൗജന്യം തുടരാൻ ആവില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാടാണ് പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നതിലേക്ക് വഴിവച്ചത്. നാളെ മുതൽ കർശനമായും പിരിവ് ആരംഭിക്കുമെന്ന് ടോൾ കമ്പനി അറിയിച്ചു.
എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിഷയത്തിൽ പിപി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. നേരത്തെ വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്.