പാലക്കാട്; എം.വി.ആർ. ക്യാൻസർ സെന്ററിന്റെയും പാലക്കാട് കൊടുവായൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. കൊടുവായൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് കോഴിക്കോട് എം.വി.ആർ. ക്യാൻസർ സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡയറക്ടർ ഷെവലിയാർ സി.ഇ.ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ. മുൻ പ്രസിഡൻ്റ് സി.അശോകൻ അധ്യക്ഷനായി.എം.വി.ആർ. ക്യാൻസർ സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.വി. മണികണ്ഠൻ, സ്കൂൾ പ്രിൻസിപ്പൽ ടി.ശോഭ, അധ്യാപകൻ കെ.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. എം.വി.ആർ. ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടൻ്റ് ആൻഡ് ഹെഡ് ഓഫ് കമ്മ്യൂണിറ്റി ഓങ്കോളജി ഡോ.സി. നിർമ്മൽ ക്ലാസ് നയിച്ചു.
ഇതിനുപുറമേ തിങ്കളാഴ്ച (06- 01-25) ഉച്ചയ്ക്ക് രണ്ടിന് കൊല്ലങ്കോട് ആശ്രയം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ക്ലാസിൽ ക്യൂട്ടി സോപ്പ് എം.ഡി. കെ.പി. ഖാലിദ് മുഖ്യാതിഥിയായി പങ്കെടുക്കും. ചൊവ്വാഴ്ച (07-01- 25) രാവിലെ 10.30-ന് പുതുനഗരം ഗ്രാമപ്പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ട്രസ്റ്റീ
ഡോ.പി.കൃഷ്ണദാസ് മുഖ്യാതിഥിയാകും. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിന് പുതുനഗരം മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിലും ക്യാൻസർ പ്രതിരോധ ക്ലാസ് നടക്കും.