Advertisment

സിബിഐ കോടതിയുടെ ഉത്തരവിനെ വാളയാൻ നീതി സമരസമിതി സ്വാഗതം ചെയ്യുന്നു

author-image
ജോസ് ചാലക്കൽ
New Update
walayar

വാളയാർ:  രണ്ടു കുട്ടികളെ പീഡനത്തിനും കൊലപാതകത്തിനും വിട്ടുകൊടുത്ത വാളയാർ ഭാഗ്യവതിയാണ് യഥാർത്ഥ പ്രതി. ഷാജിയുടെയും ഭാഗ്യവതിയുടെയും ജീവിതരീതി തന്നെ അത് തെളിയിക്കുന്നു. എന്ന് കുടുംബക്കാർ  സിബിഐക് കൊടുത്ത രഹസ്യ മൊഴിയിൽ വ്യക്തമാണ് ഒരു അമ്മയുടെ കർത്തവ്യം . കൃത്യനിഷ്ഠയോടെ പരിപാലിച്ചിട്ടുണ്ടെങ്കിൽ ഈ മഹാദുരന്തം അട്ടപ്പള്ളത്ത് നടക്കുമായിരുന്നില്ല.

Advertisment

കുട്ടികളുടെ വിദ്യാലയത്തിൽ നിന്നും അധ്യാപകർ പല പ്രാവശ്യം ഭാഗ്യവതിയെ വിദ്യാലയത്തിലേക്ക് വിളിച്ചപ്പോൾ പോകാത്ത ഭാഗ്യവതിയാണ് ഇപ്പോൾ നീതി വേണമെന്ന് പറഞ്ഞ് സമരം നടത്തുന്നതിന്റെ ഗൂഢ ലക്ഷ്യം നാട്ടുകാർ മനസ്സിലാക്കണം. സമരസമിതിയുടെ ലക്ഷ്യം സാമ്പത്തിക നേട്ടവും പണപ്പിരിവുമാണ് ലക്ഷ്യമെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചു. സിബിഐ ക് ഇനിയും വേണമെങ്കിൽ തെളിവുകളും മൊഴികളും കൊടുക്കുവാൻ സമരസമിതി തയ്യാറാണ്.
 
ഭാഗ്യവതിയുടെയും, ഷാജിയുടെയും അറസ്റ്റ് കാണാതെ മടക്കമില്ല എന്ന് ചെയർമാൻ യോഗത്തിൽ സംസാരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിന് എല്ലാവിധ ഭാവങ്ങളും നേർന്ന യോഗത്തിൽ വിവിധ നേതാക്കന്മാർ സംസാരിച്ചു. ചെയർമാൻ എംഎം കബീർ, ജനറൽ കൺവീനർ റെയ്മന്റ് ആന്റണി, ട്രഷർ സെറീന എ, കൺവീനർ എ കെ സുൽത്താൻ, വൈസ് ചെയർമാൻ എ എൻ കരിങ്കരപ്പുള്ളി, ആർ എം പി ജില്ലാ സെക്രട്ടറി ജയൻ മമ്പറം, യുണൈറ്റഡ് യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫി എ, പ്രവാസി കോൺഗ്രസ് എസ് എ വേണുഗോപാൽ, തൃമണൽ  കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗോപിനാഥ് പി, ഏകതാപരിഷത്ത് അഖിലേഷ് കുമാർ കൊട്ടേക്കാട്, മദ്യവിരുദ്ധ കൺവീനർ പി കെ സെലീന എന്നിവർ സംസാരിച്ചു

Advertisment