പാലക്കാട്: മണിയടിച്ചാൽ നിർത്തുകയും മണിയടിച്ചാൽ ബസ് നീങ്ങുമ്പോൾ ചാടിക്കയറുന്ന ബസ്സിലെ കിളിയാവാനാണ് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പാലക്കാട് വന്നപ്പോൾ കൃഷിയെപ്പറ്റി അറിയുകയും മനസ്സിലാക്കാൻ കഴിയുകയും ചെയ്തപ്പോൾ കൃഷിക്കാരനാവാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ഞാനും കുട്ടികർ ഷകനായി കൃഷി പഠിച്ച് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുമെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.
സമഗ്ര വെൽ നസ് എജുക്കേഷൻ സൊസൈറ്റി, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ട ക്ഷൻ, എൻ വി യോൺമെന്റ് മൂവ്മെന്റ് എന്നിവ സംയുക്തമായി ഫൈൻ ആർട്ട്സ് സൊസൈറ്റിയിൽ സംഘടിപ്പിച്ച കർഷകരേയും കൂട്ടി കർഷകരേയും ആദരിക്കുന്ന ചടങ്ങായ മണ്ണറിഞ്ഞ് വിത്തെറിഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ.
പുതിയ തലമുറ പ്രൊഫഷണൽ സ് ആ വുമ്പോൾ കൃഷി ചെയ്യാൻ ആളില്ലാതെ വരികയും ജനങ്ങൾക്ക് അന്നം മുട്ടുമെന്നും അതുകൊണ്ട് കുട്ടികളെ കൃഷിയും പഠിപ്പിക്കണമെന്നും എം എൽ എ പറഞ്ഞു.
സമഗ്ര വെൽ നസ് എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സണ്ണി എം ജെ മണ്ഡപത്തി കുന്നേൽ അദ്ധ്യക്ഷനായി. എച്ച് ആർ പി ഇ എം സംസ്ഥാന പ്രസിഡന്റ് എടി മഹേഷ്, പി.കൃഷ്ണൻ,ഡോ: ഫിറോസ് ഖാൻ, സുഗീത, മിനി ജോർജ്ജ്,ശിവശങ്കരൻ, രവീന്ദ്രനാഥൻ എന്നിവർ പ്രസംഗിച്ചു. കുട്ടി കർഷകരേയും കർഷകരേയും മൊമേന്റോയും മെഡലും നൽകി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ ആദരിച്ചു. എച്ച് ആർ പി ഇ എം നാഷണൽ ചെയർമാൻ ജോർജ്ജ് സിറിയക് നേതൃത്വം നൽകി.