അഡ്വ. നൈസ് മാത്യു കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറി

New Update
adv. nice thomas

പാലക്കാട്: കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. നൈസ് മാത്യുവിനെ കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പാർട്ടി ചെയർമാൻ ബിനോയ് ജോസഫ് പ്രഖ്യാപിച്ചു. 

Advertisment

കെഎസ്ഐഇ ഡയറക്ടറും പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനും എല്‍ഡിഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമാണ് അഡ്വ. നൈസ് മാത്യു. ഇത് അഞ്ചാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന വിവിധങ്ങളായ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കണമെന്നും ബിനോയ് ജോസഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

യോഗത്തിൽ പ്രൊഫ: ഷാജി കടമല, പ്രൊഫ: അരവിന്താക്ഷൻ പിള്ള, ജോർജ്എടപ്പരത്തി, അഡ്വ. ബോബൻ തെക്കേൽ എന്നിവർ സംസാരിച്ചു.

Advertisment