മലമ്പുഴ സെന്റ് ജൂഡ് സ് ദേവാലയത്തിൽ തിരുനാളാഘോഷവും ഇടവക ദിനാചരണവും

New Update
ST JUDE

മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. ഞായാറാഴ്ച്ച രാവിലെ എട്ടു മണിക്ക് തൃശൂർ മുളയം മേരി മാത മേജർ സെമിനാരി സ്പിരിച്ചൽസയറക്ടർ ഫാ: റോബി കൂന്താനായിലിന്റെ മുഖ്യ കാർമ്മീകത്വത്തിൽ കൊടിയേറ്റം, ദിവ്യബലി, ലദീഞ്ഞു്, നൊവേന എന്നിവയുണ്ടായി. 

Advertisment

തുടർന്ന് ദിവസവും വൈകീട്ട് 4.30 നു ജപമാല, ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാവും. തിരുനാൾ തലേ ദിവസമായ ഫെബ്രുവരി ഒന്നിന് ഇടവകാ ദിനാചരണം.പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന്, തിരുനാൾ ദിവസമായ രാണ്ടാം തിയതി ഞായർ വൈകീട്ട് 3.30 ന് ആഘോഷമായ തിരുനാൾ പാട്ടു കൂർ ബാന, തിരുനാൾ സന്ദേശം, കുരിശടിയിലേക്ക് പ്രദിക്ഷണം എന്നിവ പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർ ഫാ: ജോൺസൺ വലിയ പാടത്തിന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടക്കും. 

മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള തിരുകർമ്മങ്ങളോടെ തിരുനാൾ സമാപിക്കും
ആഘോഷ പരിപാടികൾക്ക് വികാരി ഫാ: ആൻസൻ മേച്ചേരി, കൈകാരന്മാരായ ബാബുരാജകുലം, സോമി പൊന്നത്ത്, കൺവീനർമാരായ തോമസ് വാഴപ്പള്ളി, ജോബി ചൊള്ളാക്കൽ എന്നിവർ നേതൃത്വം നൽകും.

Advertisment