പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്തമരയുടെ വീട്ടിൽ നിന്നു പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളും പൊലീസ് കണ്ടെത്തി.
ചെന്താമരയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കിടന്നതിനു സമീപത്തു നിന്നു തന്നെയാണ് വിഷക്കുപ്പിയുമുണ്ടായിരുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി.
കേസുമായി ബന്ധപ്പെട്ട് ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
അതിനിടെ പ്രതിക്കായുള്ള തിരച്ചിൽ ഉർജിതമാക്കി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നത്.
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴ് പേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.