പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസ്. പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിൽ സ്റ്റേഷന്റെ ഗേറ്റും കവാടവും തകർന്നിരുന്നു.
ഈ സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതി ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം.
പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. തുടർന്ന് ചെന്താമരയെ പുലർച്ചെയോടെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.