പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ കുഴൽപണം പിടികൂടി. പാലക്കാട് - പൂന - കന്യാകുമാരി എക്സ്പ്രസിൽ രേഖകൾ ഇല്ലാതെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ട് വന്ന 16,50000 രൂപയുടെ കുഴൽപണവുമായി തമിഴ്നാട് രാമനാഥപുരം പരമകുടി സ്വദേശി മനോഹരൻ (58) നെ പാലക്കാട് ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
തുണികൊണ്ട് നിർമിച്ച ബെൽറ്റിനുള്ളിൽ പണം നിറച്ചു അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണം കൊണ്ട് പോകുന്നതിനു ആവശ്യമായ യാതൊരു രേഖകളും മനോഹരന്റെ കൈവശം ഉണ്ടായിരുന്നില്ല.
/sathyam/media/media_files/2025/01/31/ZdMtREXfA2u6LyLNV3hb.jpg)
അറസ്റ്റ് ചെയ്ത പ്രതിയെയും പിടികൂടിയ പണവും തുടർ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അഡിഷണൽ ഡയറക്ടർക്ക് കൈമാറി.
പാലക്കാട് ആർപിഎഫ് കമാന്‍റന്‍റ് നവീൻ പ്രസാദിന്‍റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ അഡിഷണൽ എസ്ഐമാരായ സജി അഗസ്റ്റിൻ, കെ സുനിൽ കുമാർ, കോൺസ്റ്റബിൾ മാരായ പി.കെ പ്രവീൺ, എൻ. ശ്രീജിത്ത്, എൻ.എസ് ശരണ്യ, എ അമൃത എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.