New Update
/sathyam/media/media_files/2025/02/05/WD86JAkb5pQn6hsULFAs.jpg)
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് കാണികള്‍ക്ക് പരിക്ക്. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം.
Advertisment
10.20 ഓടെയാണ് അപകടമുണ്ടായത്. ഗ്യാലറിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കാണികൾ മത്സരം കാണുന്നതിനെത്തിയതാണ് ഗ്യാലറി തകരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. അടയ്ക്കാ മരം ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്.
ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ നടക്കുന്നുണ്ട്. ഇന്ന് ഫൈനല്‍ മത്സരമായിരുന്നു. ഫൈനലില്‍ കൂടുതല്‍ ആളുകളെത്തിയിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി.