ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും

New Update
badminton

സ്റ്റോക്ക് - ഓൺ - ട്രെന്റ്: യശ്ശശരീരരായ ഉമ്മൻ ചാണ്ടി, പി റ്റി തോമസ് എന്നിവരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ 'ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്' ശനിയാഴ്ച സ്റ്റോക്ക് - ഓൺ - ട്രെന്റിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് പാലക്കാട്‌ നിയമസഭാ അംഗവും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.

Advertisment

സ്റ്റോക്ക് - ഓൺ - ട്രെന്റിലെ ഫെന്റൺ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ. മെൻസ് ഇന്റർമീടിയേറ്റ്, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട്‌ കാറ്റഗറിയിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ടീമുകൾ മറ്റുരയ്ക്കും. 

രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. 

സമ്മാനങ്ങൾ

ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം:

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി + £301
£201+ ട്രോഫി
£101+ ട്രോഫി 

40 വയസ്സിനു മുകളിലുള്ള വിഭാഗം:

പി റ്റി തോമസ് മെമ്മോറിയൽ ട്രോഫി + £201
£101+ ട്രോഫി
£75  + ട്രോഫി 

£30 പൗണ്ട് ആണ് ടീമുകളുടെ രജിസ്ട്രേഷൻ ഫീസ് 

ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോർഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട് 

Advertisment