/sathyam/media/media_files/2025/02/20/6iQejkSR54ElFNxntxIp.jpg)
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ നാലര കിലോയോളം കഞ്ചാവുമായി ഒഡീഷ ഭദ്രക് സ്വദേശി രമേശ് നായക് (50) പിടിയിലായി.
പിടിച്ചെടുത്ത കഞ്ചാവിന് രണ്ടുലക്ഷത്തിലധികം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വർഷം മാത്രം ഇതുവരെ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം, എക്സൈസും റെയിൽവേ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനകളിൽ, 160 കിലോയിലധികം കഞ്ചാവ് പിടികൂടുകയും 9 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
/sathyam/media/media_files/2025/02/20/wL6t7CQIyzppjqzJ5H1D.jpg)
കേരളത്തിലെക്കുള്ള കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വരവ് തടയുന്നതിനായി വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേയ്ഞ്ച് ഇൻസ്പെക്ടർ ആർ.റിനോഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, പാലക്കാട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.എസ്.അനിൽകുമാർ, അഭിലാഷ്.കെ എന്നിവരാണുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us