സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ല. വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി

ഇത്തവണ വേനൽ നേരത്തെ എത്തിയതോടെ മാർച്ച് മാസം ആദ്യം തന്നെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിനോട് അടുപ്പിച്ച് എത്തിയതായാണ് കണക്ക്. 

New Update
minister-k-krishnankutty

പാലക്കാട്:  സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.

Advertisment

വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെന്നും മന്ത്രി പറഞ്ഞു. 

സാധാരണക്കാരും വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇത്തവണ വേനൽ നേരത്തെ എത്തിയതോടെ മാർച്ച് മാസം ആദ്യം തന്നെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിനോട് അടുപ്പിച്ച് എത്തിയതായാണ് കണക്ക്. 

വൈദ്യുതിയുടെ അമിത ഉപയോഗം സ്വയം നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.