പാലക്കാട് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു

ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
thekkethara manikkapadam kalyani

പാലക്കാട്: പാലക്കാട് അഞ്ചുമൂർത്തിമംഗലത്ത് വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. 

Advertisment

ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിനോട് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. 


ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.