പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാലുമാസം പ്രായമായ കുഞ്ഞും അമ്മയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് അമ്മ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഇവര്‍ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.