പാലക്കാട്: പട്ടാമ്പിയിലെ ബിവറേജ് ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വരിനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്. പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇവിടെ മദ്യം വാങ്ങാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ പ്രചരിക്കുന്നത്.