വാളയാർ: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ ഒഡീഷ സ്വദേശികളില്‍ നിന്നും 22.180 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. ആനന്ദ് മാലിക്ക് (26), കേദാർ മാലിക്ക് (25) എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
/sathyam/media/media_files/2025/04/15/TU9cgItqhue77yfV4nML.jpg)
പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രഭ ജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ പി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.