New Update
/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടിത്തി. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശിയായ രവി (35) എന്നയാളാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
Advertisment
ഇതേഫാമിലെ ജീവനക്കാരനായ അസം സ്വദേശി അസ്ലം ആണ് കൊല നടത്തിയത് എന്നാണ് വിലയിരുത്തൽ.
തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് ശേഷം അസ്ലം എന്ന ഇയാളെയും ഭാര്യയെയും കാണാതായെന്നും റിപ്പോർട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം അഗളി പൊലീസ് ആരംഭിച്ചു.
നാല് വർഷമായി ഫാമിൽ ജോലിക്കാരനാണ് രവി. ദിവസങ്ങൾക്ക് മുൻപാണ് അസ്ലാമും ഭാര്യയും ഇവിടെ ജോലിക്ക് എത്തിയത്.