മലയാളി യുവാവിനെ ജമ്മുകശ്മീരിലെ വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനു പത്ത് ദിവസത്തിലധികം പഴക്കം. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ കാശ്മീരിലേക്ക്

വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്.

New Update
MUHAMAD SHANIB

പാലക്കാട്മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. 

Advertisment

വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്.  പുൽവാമയിലെ വനപ്രദേശത്തോടു ചേർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു. 


ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്.


അതേസമയം യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. യുവാവിന് ചെറിയതോതിൽ മാനസിക പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. 

മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി.
 

Advertisment