വേടന്റെ പരിപാടിയ്ക്കിടെ വൻ തിരക്ക്. തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി

ഇതിന് പിന്നാലെ പൊലീസും സംഘാടകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ മൂന്ന് പാട്ട് പാടിയതിനെത്തുടർന്ന് വേടൻ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. 

New Update
image(308)

പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്.

Advertisment

കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പടെ സംഘാടകർക്കെതിരെയും പോലീസ് ലാത്തി വീശി.  


ഇതിന് പിന്നാലെ പൊലീസും സംഘാടകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ മൂന്ന് പാട്ട് പാടിയതിനെത്തുടർന്ന് വേടൻ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. 


പരിപാടിക്കിടെ പരുക്കേറ്റ മുഴുവൻ പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഞായറാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു കോട്ടമൈതാനത്ത് വേടൻറെ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.


പട്ടികജാതി - പട്ടികവർഗ സംസ്ഥാനതല സംഗമത്തിൻറെ ഭാഗമായിട്ടായിരുന്നു വേടൻറെ സംഗീത പരിപാടി ഒരുക്കിയിരുന്നത്.


മന്ത്രി എംബി രാജേഷും മന്ത്രി ഒആർ കേളു അടക്കമുള്ളവർ ഇരിക്കുന്ന സ്ഥലത്തേക്ക് ആളുകൾ തള്ളിക്കയറി വന്ന സാഹചചര്യം ഉണ്ടായതോടെയാണ് ലാത്തി വീശിയത്.

ഇതിന് പിന്നാലെ മന്ത്രി സ്ഥലത്ത് നിന്ന് മടങ്ങി. വേടന്റെ വേദിയിലേക്ക് ആളുകൾ ചാടി കയറുന്ന സാഹചര്യം വരെ ഉണ്ടായി.


വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മണിയോട് കൂടി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.


എന്നാൽ ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ കോട്ടമൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഇതോടെ പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ പറ്റാതായി. എട്ട് മണിയോടെയാണ് വേടൻ വേദിയിലേക്കെത്തിയത്.


പാസ് ഇല്ലാതെയാണ് പരിപാടിയിലേക്ക് ആളുകളെ സംഘാടകർ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ വേടൻറെ പരിപാടിയും റദ്ദാക്കിയിരുന്നു.


സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. പരിപാടി കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്.

പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പോയതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.

ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Advertisment