പാലക്കാട്ട് അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയും 200 ​ഗ്രാം സ്വർണവും പിടികൂടി

കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്.

New Update
arrest11

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.

Advertisment

കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു.

കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്.

 പ്രത്യേകമായി നിർമിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു പണവും സ്വർണവും ഇവർ കടത്താൻ ശ്രമിച്ചത്.

Advertisment