കേരള ജു-ജിത്സു ക്യാമ്പ് 2025. ജു-ജിത്സു അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പ് 14 ന് പാലക്കാട്

2025ൽ നടക്കാൻ ഇരിക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന ജു-ജിത്സു അസോസിയേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

New Update
jiu jitsu

പാലക്കാട്‌ :  കൊടുവായൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാൾ പാലക്കാടിൽ വച്ചു 14/06/2025,15/06/2025 ൽ സംസ്ഥാന ജു-ജിത്സു ക്യാമ്പ് നടക്കുന്നു.

Advertisment

2025ൽ നടക്കാൻ ഇരിക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന ജു-ജിത്സു അസോസിയേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


സമയം 9.00am to 5.00pm. രാവിലെ 8:00 മണി മുതൽ രജിസ്ട്രഷൻ ആരംഭിക്കുന്നതാണ്.


പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ജു-ജിത്സു  പരിശീലനവും മത്സര നിയമങ്ങളെ പറ്റിയുള്ള പഠനവും നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 

കേരള ജു-ജിത്സു അസോസിയേഷൻ ഫൗൻഡറും പ്രസിഡന്റുമായ അബ്ദുൽ ലത്തീഫ്ന്റെയും ജു-ജിത്സു കേരള റഫറിയും കോച്ചുമായ മാസ്റ്റർ രാഹുൽ എച്ച് എസിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


തദവസരത്തിൽ ക്യാമ്പിന്റെ മുഖ്യ അതിഥിയായി ഡി വൈ എസ് പി മുരളീധരൻ,കൊടുവായൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വി പ്രേമ,ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീമതി ഉഷ ബാബുരാജ്, ജില്ലാ സെക്രട്ടറി ശ്രീ അജയ് ബി എന്നിവർ പങ്കെടുക്കും.


കിഡ്സ്‌, U-8,U-10,U-12,U-14,U-16,U-18,U-21,Adults, മാസ്റ്റേഴ്സ്  എന്നീ വിഭാഗങ്ങളിലാണ് സംസ്ഥാന, ദേശീയ മത്സരങ്ങൾ നടക്കുന്നത്. ക്യാമ്പിൽ പങ്കെടക്കുന്നവർ പ്രായം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  ‪+91 8848707092‬,‪+919495640216‬.... ബന്ധപ്പെടുക.

Advertisment