പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ കേരള എക്സ്പ്രസിൽ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി

author-image
ജോസ് ചാലക്കൽ
Updated On
New Update
canaby seased from kerala express train

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻ്റ്  ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാലക്കാടും സംയുക്തമായി പരിശോധനയില്‍ കേരള എക്സ്പ്രസിൽ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി. 

Advertisment

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എത്തിയ ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിൽ ലഗേജ് റാക്കിൽ യാത്രക്കാർ ആരും അവകാശവാദം ഉന്നയിക്കാത്ത ബാഗ് തുറന്നു പരിശോധിച്ചതിൽ 3 കിലോ കഞ്ചാവ് കണ്ടെത്തി.

ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവ് സംഘം കണ്ടുകെട്ടുകയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ്ഇൻസ്പെക്ടർ എ പി ദീപക്, എക്സൈസ് എൻഫോഴ്സ്മെൻ്റ്  ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.