New Update
/sathyam/media/media_files/2025/05/25/R2CY3kRbEBwoFtPO2InM.jpg)
പാലക്കാട്: വടക്കഞ്ചേരിയിൽ മരം വീണ് വീട് തകർന്ന് നാലുപേർക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവർക്കാണ് പരിക്കേറ്റത്.
Advertisment
വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു മകൻ ജോനേഷ് (20) പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിൽ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളിൽ വീഴുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us