പാലക്കാട്: സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ടാസ്ക് ഫോഴ്‌സിലെ ഒറ്റപ്പാലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്ത്വത്തിലുള്ള ടാസ്ക് ഫോഴ്‌സും പാമ്പാംപള്ളം ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ 19.70 ഗ്രാം എംഡിഎംഎ കൈവശം വച്ച് സ്വകാര്യ ബസിൽ കടത്തികൊണ്ട് വരികയായിരുന്ന മലപ്പുറം തിരൂർ പുത്തൻവീട്ടിൽ കാജാ ഹുസയിനിന്റെ മകൻ അബ്ദുൾ റഹീം (25) നെ അറസ്റ്റ് ചെയ്തു കേസ് എടുത്തു.
സ്ക്വാഡ് പാർട്ടിയിൽ പിഒ (ജിആര്‍) മാസിലാമണി, സുജീഷ്, എന്നിവരും ടാസ്ക് ഫോഴ്‌സിൽ ഇആര്‍ഒ ഒറ്റപ്പാലം സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുകൊസ് പിഒ (ജിആര്‍) പ്രേംകുമാർ, വിപിൻദാസ് ഇആര്‍ഒ, ഒറ്റപ്പാലം എന്നിവരും ഉണ്ടായിരുന്നു.