മാലിന്യനീക്കത്തിനിടെ  ഉണ്ടായ അപകടം; പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കും: എം ബി രാജേഷ്

പുതുപ്പരിയാരം മുട്ടികുളങ്ങര ഭാഗത്ത് ഫെബ്രുവരി 18നാണ് അപകടം നടന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത് എംസിഎഫിലേക്ക് കൊണ്ടുപോകാനായി ട്രാക്ടറിലേക്ക് കയറ്റുമ്പോൾ ചാക്ക് നിലത്തുവീഴുകയും, ഇരുചക്ര വാഹനത്തിൽ അതുവഴി വരുകയായിരുന്ന വിഷ്ണുവും അജിനയും ചാക്കിന്മേൽ കയറി വീഴുകയുമായിരുന്നു. 

New Update
m b rajesh

പാലക്കാട്: പുതുപ്പരിയാരത്ത് ഹരിത കർമ്മ സേനയുടെ മാലിന്യനീക്കത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവുകൾ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

Advertisment

പുതുപ്പരിയാരം മുട്ടികുളങ്ങര ഭാഗത്ത് ഫെബ്രുവരി 18നാണ് അപകടം നടന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത് എംസിഎഫിലേക്ക് കൊണ്ടുപോകാനായി ട്രാക്ടറിലേക്ക് കയറ്റുമ്പോൾ ചാക്ക് നിലത്തുവീഴുകയും, ഇരുചക്ര വാഹനത്തിൽ അതുവഴി വരുകയായിരുന്ന വിഷ്ണുവും അജിനയും ചാക്കിന്മേൽ കയറി വീഴുകയുമായിരുന്നു. 

അജിന ഏഴുമാസം ഇരട്ടക്കുട്ടികളെ ഗർഭിണിയായിരുന്ന അവസ്ഥയിലായിരുന്നു അപകടത്തിൽപ്പെട്ടത്. ഹരിതകർമ്മ സേനാംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. 

ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് പൂർണവളർച്ചയെത്താത്ത ഇരട്ടക്കുഞ്ഞുങ്ങൾക്ക് അജിന ജന്മം നൽകുകയും, ഒരു കുഞ്ഞ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മരിക്കുകയും ചെയ്തു. 

രണ്ടാമത്തെ കുഞ്ഞ് ഇപ്പോഴും ചികിത്സയിലാണ്. കുഞ്ഞിന് തുടർ ചികിത്സയും നിരീക്ഷണവും അനിവാര്യമാണ്. അപകടത്തെത്തുടർന്ന് വിഷ്ണുവിന് കാലിൽ പ്ലാസ്റ്ററിട്ട് മാസങ്ങളോളം ജോലിക്ക് പോവാനാവാത്ത സ്ഥിതിയുമുണ്ടായി. 

നിർധന കുടുംബത്തിന് താങ്ങാനാവാത്ത ഈ ചികിത്സാ ചെലവ് ഗ്രാമ പഞ്ചായത്ത് വഹിക്കാനാണ് തീരുമാനമായിരിക്കുന്നത്.