റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ മറിഞ്ഞു. ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. സംഭവം പാലക്കാട്

കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്‍റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം നടന്നത്

New Update
accident

 പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുചക്രവാഹനം കുഴിയിൽപ്പെട്ട് , റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം .

Advertisment

പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്‍ട്ടിൻ(37) ആണ് അപകടത്തിൽ മരിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം .

കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്‍റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം നടന്നത് . റോഡിൽ വെളിച്ചം കുറവായിരുന്നു .

ഇതു കാരണം റോഡിലെ കുഴി ജയന്തിയുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ജയന്തിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി .