പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സി.പി.എം.വിമതരുടെ വീട്ടിലേക്കുള്ള റോഡ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തകർത്തതായി പരാതി.
മുൻ എൽസി അംഗമായ എൻ.വിജയൻ, എൻ ബാലസുബ്രഹ്മണ്യം എന്നിവരുടെ വിട്ടിലേക്കുള്ള വഴിയാണ് ജെസിബി ഉപയോഗിച്ച് തകർത്തത്.
എന്നാൽ ആരോപണം ലോക്കൽ സെക്രട്ടറി നിഷേധിച്ചു. നേരത്തെ ഉണ്ടായ ഭൂമി തർക്കം ആണെന്നും പാർട്ടിക്ക് ഇതിൽ ബന്ധമില്ലെന്നും കൊഴിഞ്ഞാമ്പാറ സെക്രട്ടറി അരുൺ പ്രസാദ് പറഞ്ഞു.
അതേസമയം, ഇത് പൊതുവഴിയല്ലെന്നും സ്വകാര്യ സ്ഥലമാണെന്ന് വാദവുമായി സ്ഥലം ഉടമയും രംഗത്തെത്തി.