യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത് മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നും ആരംഭിക്കും

തിരുവനന്തപുരം നോർത്തിൽ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജങ്ഷനിലെത്തും. ജൂൺ 30 വരെയായിരിക്കും സർവീസ് നടത്തുക.

New Update
train service111

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത് മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു.

Advertisment

തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നും ആരംഭിക്കും.


തിരുവനന്തപുരം നോർത്തിൽ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജങ്ഷനിലെത്തും. ജൂൺ 30 വരെയായിരിക്കും സർവീസ് നടത്തുക. 


17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.35 ഓടെ തിരുവനന്തപുരം നോർത്തിലെത്തും. 

ജൂലൈ 1 വരെയായിരിക്കും സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്‌പെഷ്യൽ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും.