പാലക്കാട്: മങ്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി.
മുട്ടിക്കുളങ്ങര KAP 2nd ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കെ.ആർ അഭിജിത്ത് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് മങ്കര റെയിൽവെ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
തൃശൂർ വിയൂർ സ്വദേശിയാണ് അഭിജിത്ത്.