New Update
/sathyam/media/media_files/2025/04/29/FrUPHMsrDxFUqzAY53yV.jpg)
പാലക്കാട്: സിപിഐയിൽ പാലക്കാടും ശബ്ദസന്ദേശ വിവാദം. സംസ്ഥാന കൗൺസിൽ അംഗം ഒ.കെ സൈതലവിയുടെ ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.
Advertisment
2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടെണ്ണൽ ദിനത്തിൽ മറ്റൊരു പാ൪ട്ടി പ്രവ൪ത്തകനുമായി സംസാരിക്കുന്ന ശബ്ദസന്ദേശമാണിത്.
മണ്ണാ൪ക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയായ കെപി സുരേഷ് രാജ് പരാജയപ്പെട്ടതിന്‍റെ സന്തോഷം പങ്കുവെക്കുന്ന സന്ദേശമാണ് പുറത്തായത്.
സിപിഎമ്മിന് പറഞ്ഞ പണം വാരിക്കോരി നൽകി, മൂന്നു കോടിയോളം രൂപ ചെലവഴിച്ചിട്ടും പരാജയപ്പെട്ടു. തൃശൂരിലെ സിപിഐ എംഎഎൽ പി.ബാലചന്ദ്രനെതിരെയും സന്ദേശത്തിൽ മോശം പരാമ൪ശമുണ്ട്.
നാലുനേരവും ഫിറ്റായി നടക്കുന്ന ബാലചന്ദ്രനടക്കം വിജയിച്ചെന്നും മണ്ണാർക്കാട്ടെ ജനങ്ങൾ സുരേഷ് രാജിനെ കൈവിട്ടുവെന്നും സന്ദേശത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us