കേരള സംസ്ഥാന ജു-ജിത്സു ക്യാമ്പ് സംഘടിപ്പിച്ചു

മുഖ്യ അതിഥിയായി ആലത്തൂർ ഡി വൈ എസ് പി  ശ്രീ മുരളീധരൻ പങ്കെടുക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

New Update
Jujutsu

പാലക്കാട്‌ :  കൊടുവായൂർ പഞ്ചായത്ത്‌ ഹാളിൽ രണ്ട് ദിവസങ്ങളായി നടന്ന സംസ്ഥാന ജു-ജിത്സു ക്യാമ്പ് നടന്നു.

Advertisment

2025 ഇൽ നടക്കാൻ ഇരിക്കുന്ന ജില്ലാ,സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന ജു-ജിത്സു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. 


ജില്ലയിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. 


കേരള ജു-ജിത്സു അസോസിയേഷൻ ഫൗൻഡറും പ്രസിഡന്റ്മായ മാസ്റ്റർ അബ്ദുൽ ലത്തീഫ്, ജു-ജിത്സു അസോസിയേഷൻ സീനിയർ റഫറിയും കോച്ചുമായ മാസ്റ്റർ രാഹുൽ എച്ച് എസിന്റെയും നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നടന്നത്.

ജു-ജിത്സു പാലക്കാട്‌ പ്രസിഡന്റ്‌ ശ്രീമതി ഉഷ ബാബുരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ക്യാമ്പിൽ സ്വാഗത പ്രസംഗം ജില്ലാ സെക്രട്ടറി ബി അജയ് നിർവഹിച്ചു. 


മുഖ്യ അതിഥിയായി ആലത്തൂർ ഡി വൈ എസ് പി  ശ്രീ മുരളീധരൻ പങ്കെടുക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൊടുവായൂർ ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്‌   അതിഥിയായി പങ്കെടുത്തു. 


ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഭഗത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ പറയുകയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരും അത് പറയുകയും ചെയ്തു. തുടർന്നു അതിഥികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. 

ചടങ്ങിൽ പങ്കെടുത്ത അതിഥികളെ അസോസിയേഷൻ സ്നേഹാദരവ് നൽകി ആദരിച്ചു. ജില്ലാ അസോസിയേഷൻ ട്രഷറർ ബാബുരാജ് കൃതജ്ഞത പറഞ്ഞു.