പാലക്കാട് കോട്ടായിയിൽ കോൺഗ്രസ് ഓഫീസിന്റെ പൂട്ടുതകർത്ത് സിപിഎം.കോൺഗ്രസ് കൊടിമരം കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി

നേരത്തെ ഓഫീസിന് ചുവപ്പു പെയിന്റടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു

New Update
Congress palakkad

പാലക്കാട്: പാലക്കാട് കോട്ടായിയിൽ കോൺഗ്രസ് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ.

Advertisment

കോൺഗ്രസ് വിട്ട മോഹൻകുമാറും സിപിഎം പ്രാദേശിക നേതാക്കളുമാണ് ഓഫീസിനുള്ളിൽ പൂട്ടുതകർത്ത് കയറിയത്. കോൺഗ്രസ് കൊടിമരം കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി.

പൊലീസ് പൂട്ടിയ വാതിൽ പൊളിച്ചാണ് പ്രവർത്തകർ അകത്തു കയറിയത്. പിന്നാലെ സിപിഎം പതാകയും ഫ്‌ളക്‌സും വെച്ചു.

തുടർന്ന് പാർട്ടി ഓഫീസ് പൊലീസ് വീണ്ടും പൂട്ടി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നടപടി.

നേരത്തെ ഓഫീസിന് ചുവപ്പു പെയിന്റടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസെത്തി ഓഫീസ് പൂട്ടിയിരുന്നത്.

Advertisment