New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റു.
Advertisment
ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം. ദേശീയപാതയിൽ വച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിഞ്ഞു.
റോഡിലേക്ക് തെറിച്ച ലിസിയുടെ ശരീരത്തിലൂടെ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ palaസാധിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us