/sathyam/media/media_files/2025/06/18/images346-2025-06-18-20-07-35.jpg)
പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ എന്‍എസ്എസ് കെട്ടിയ ജാതി മതില്‍ പൊളിച്ച് നീക്കി.
എന്‍എസ്എസ് വലിയപാടം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കെട്ടിയ മതിൽ പൊളിച്ച് നീക്കിയത്.
ശ്മശാനത്തില്‍ ഷെഡ് നിര്‍മ്മിക്കാന്‍ നഗരസഭ നല്‍കിയ 20 സെന്റ് സ്ഥലത്ത് എന്‍എസ്എസ് മതില്‍ കെട്ടിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.
ഇതിന്റെ ഭാ​ഗമായി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രം​ഗത്തെത്തി.
തങ്ങളുടെ അനുമതിയില്ലാതെയാണ് എന്‍എസ്എസ് മതില്‍ കെട്ടിയത് എന്നായിരുന്നു നഗരസഭയുടെ വാദം. പിന്നാലെ ഇത് നിര്‍ത്തി വെക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു.
ജാതി വിവേചനം ഉണ്ടാക്കാനുള്ള നീക്കമാണ് മതില്‍ നിര്‍മ്മാണം എന്നായിരുന്നു ആരോപണം.
ഇതിനിടെയാണ് ഇവിടെ നിര്‍മ്മിച്ച മതില്‍ എന്‍എസ്എസ് തന്നെ പൊളിച്ച് നീക്കിയത്. എന്‍എസ്എസ് വലിയ പാടം യൂണിറ്റിന്റെ നേതൃത്വത്തിലാണ് മതില്‍ പൊളിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us