പാലക്കാട്: പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. പാതിപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.
മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം പിന്നോട്ട് വന്ന് റോഡ് സൈഡിലെ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.