മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം

മീങ്കര ഡാമിന്‍റെ  രണ്ട് ഷട്ടറുകൾ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.

New Update
images(567)

 പാലക്കാട്: വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.

Advertisment

മലമ്പുഴ ഡാമിന്‍റെ  ഷട്ടറുകൾ ഉയർത്തുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം ന‍ല്‍കിയിട്ടുണ്ട്.മീങ്കര ഡാമിന്‍റെ  രണ്ട് ഷട്ടറുകൾ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.

ശിരുവാണി ഡാമിന്റെ ഷട്ടറുകൾ 50 സെന്‍റിമീറ്റർ വരെ ഉയർത്തും.കാഞ്ഞിരപ്പുഴ ഡാമിന്‍റെയും, മംഗലം ഡാമിന്റെയും ഷട്ടറുകൾ നിലവിൽ ഉയർത്തിയിരിക്കുകയാണ്.

Advertisment