ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/2025/06/29/bear-2025-06-29-00-29-00.jpg)
പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തെ തുടർന്ന് ജാഗ്രതാ നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കി.
Advertisment
രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും.
കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us