പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്.
പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു.
ഒരു സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച് ഓടിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.