നിപ്പബാധയെന്ന് സംശയം. പാലക്കാട് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

New Update
nipah virus test

പാലക്കാട്: മണ്ണാര്‍ക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നാട്ടുകല്‍ സ്വദേശിയായ 38 വയസുകാരിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

അതേസമയം, യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. യുവതിയുമായി സമ്പര്‍ക്കത്തിൽ ഏർപ്പെട്ടവരെയും ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. 

Advertisment