സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി.

New Update
nipah virus test

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പാലക്കാട് മെഡിക്കൽ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി.

Advertisment

ഇക്കഴിഞ്ഞ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.

നിപ ബാധിച്ച 38 കാരിയുടെ സമ്പർക്ക പട്ടികയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

 ഇതില്‍ 27 പേര്‍ ഹൈറിസ്ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരും.

പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി.

 ഭോപ്പാലിലേക്കയച്ച വവ്വാലുകളുടെ വിസര്‍ജ്യ സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിച്ചേക്കും

Advertisment